‘എം.ടി എന്തോ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് ഭയങ്കര ഇളക്കം’; ജി സുധാകരന്‍

ആലപ്പുഴ: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം നേതാവ് ജി സുധാകരന്‍. ഭരണം കൊണ്ട് മാത്രം ഒരു പ്രശ്‌നവും തീരില്ല, സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാന്‍ എം.ടി വരേണ്ടതില്ല. എം.ടി പറഞ്ഞപ്പോള്‍ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരന്‍.

എം.ടി എന്തോ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരന്‍മാര്‍ക്ക് ഉള്‍വിളിയുണ്ടായി. പറയാനുള്ളത് പറയാതെ എം.ടി പറഞ്ഞപ്പോള്‍ പറയുന്നു. ഇതു തന്നെ ഭീരുത്വമാണ്. എം.ടി പറഞ്ഞത് ഏറ്റു പറഞ്ഞ് സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു. വിഷയത്തില്‍ ടി പദ്മനാഭന്‍ മാത്രം പ്രതികരിച്ചില്ല. സര്‍ക്കാരിനോട് അല്ല എം.ടി പറഞ്ഞത്. നേരത്തെയും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരന്‍.

താന്‍ പറയുന്നത് അച്ചടക്ക ലംഘനമല്ല, പാര്‍ട്ടി നയങ്ങളാണ്. ആലപ്പുഴ ജില്ലയില്‍ വി.എസ് കഴിഞ്ഞാല്‍ പാര്‍ട്ടി അംഗത്വത്തില്‍ സീനിയറാണ് താന്‍. തനിക്ക് 60 വര്‍ഷമായി പാര്‍ട്ടി അംഗത്വമുണ്ടെന്നും, വി.എസിന് 85 വര്‍ഷമായി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top