എനിക്ക് മറുപടി തരാന്‍ ശിവരാമനാരാ?; ശിവരാമന് എം എം മണിയുടെ മറുപടി

തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് തനിക്കെതിരായി പരാമര്‍ശം നടത്തിയ സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് മറുപടിയുമായി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി. കൈയേറ്റത്തെ കുറിച്ച് പറയാന്‍ ശിവരാമന് യോഗ്യതയില്ല. തന്നെ തേജോവധം ചെയ്യാനാണ് ശിവരാമന്‍ ആവശ്യമില്ലാത്തത് പറയുന്നതെന്നും എം.എം മണി ആരോപിച്ചു. അതിനിടെ ശിവരാമന് പിന്തുണയുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി.

‘അയാള്‍ക്ക് എന്നാ സൂക്കേട് ആണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. എനിക്ക് മറുപടി പറയാന്‍ ശിവരാമന്‍ ആരാ? ഞാന്‍ ആരുടെയും മറുപടി പ്രതീക്ഷിക്കാത്ത മനുഷ്യനാണ്. മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തൊടുപുഴയിലുള്ള ശിവരാമന് യോഗ്യതയില്ല’ – എം.എം മണി പറഞ്ഞു.

അതിനിടെ ശിവരാമന് പിന്തുണയുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. ശിവരാമന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണ്. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നത് പാര്‍ട്ടിയുടെ നിലപാടാണ്. എം.എം മണിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും റവന്യൂ വകുപ്പ് സിപിഐയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടതെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിം കുമാര്‍ പറഞ്ഞു.

Top