സംഘിയായതില്‍ അയിത്തമെങ്കില്‍ കാണട്ടെ, ഇനിയും സംഘി തന്നെ, സെന്‍കുമാര്‍

തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്ത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. അന്ന് ജേക്കബ് പുന്നൂസ് ആയിരുന്നു പൊലീസ് മേധാവിയെന്നും താന്‍ ഡിജിപി ആയപ്പോഴല്ല ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതെന്നും ഫോണ്‍ ചോര്‍ത്തല്‍ അടക്കം തനിക്കെതിരെ പല വ്യാജ ആരോപണങ്ങളും വന്നെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ മുന്‍പ് പല വേദികളിലും പങ്കെടുത്തിരുന്നു എന്നാല്‍, അന്ന് ഉണ്ടാകാത്ത അയിത്തം ഇപ്പോള്‍ ചിലര്‍ കല്‍പ്പിക്കുന്നുവെന്നും സത്യം ചോദിച്ചാല്‍ സംഘിയാക്കുമെങ്കില്‍ എല്ലാവരും സംഘികളാകുമെന്നും അദ്ദേഹം പറഞ്ഞു.

കുറേ അധികം മനുഷ്യസ്‌നേഹികളുള്ള സംവിധാനമാണ് സേവാഭാരതി. സേവാഭാരതിയുടെ ചടങ്ങിന് ഇനിയും പോകും. ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്കു ഭരണത്തുടര്‍ച്ച ആവശ്യമാണ്. 2019നു പുറമെ 2024ലും മോദി പ്രധാനമന്ത്രിയായി വരണം, സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top