ഷുഹൈബ് വധക്കേസിലെ പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഐഎം പുറത്താക്കി

cpim

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്കെതിരെ സിപിഐഎമ്മില്‍ നടപടിയെടുത്തു. പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഐഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്.

ആകാശ് തില്ലങ്കേരി, ടി.കെ അസ്‌കര്‍, കെ. അഖില്‍, സി.എസ് ദീപ് ചന്ദ് എന്നിവര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

Top