കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ നടപടികളിലേക്കിറങ്ങാൻ സിപിഎം തീരുമാനം

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ നടപടികളിലേക്കിറങ്ങാൻ സിപിഎം തീരുമാനിച്ചു. നിക്ഷേപം സ്വീകരിക്കുന്ന പ്രവൃത്തികൾക്ക് സിപിഎം നേതാക്കൾ തന്നെ രംഗത്തിറങ്ങും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ – സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകും. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ റിപ്പോർട്ടിങ്ങിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

കരുവന്നൂരിലെ പിഴവ് ഗുരുതരമാണെന്നും പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിനെ വീണ്ടും ജീവൻ വെപ്പിക്കാനുള്ള നീക്കം തുടങ്ങുന്നത്. ബാങ്കിന്റെ ഇപ്പോഴത്തെ നിലയിൽ നിന്ന് ശക്തിപ്പെടുത്താനും പ്രതിസന്ധിയിൽ നിന്ന് കരകയറാനും തീവ്രശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും യോഗത്തിൽ നിർദേശം നൽകി.

Top