സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും

ഡല്‍ഹി: രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. കണ്ണൂരിൽ ചേർന്ന 23ാം പാർട്ടി കോൺഗ്രസിന് ശേഷം ആദ്യമായി ചേരുന്ന ഫിസിക്കൽ യോഗമാണ് ഇന്ന് നടക്കുന്നത്. വിലക്കയറ്റം, ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

പാർലമെന്റിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളും ഇതിനെതിരെ സ്വീകരിക്കേണ്ട സമീപനവും യോഗം ചർച്ച ചെയ്യും. എ.എ റഹിം, വി. ശിവദാസൻ എന്നീ സിപിഐഎം എംപിമാരെ ഉൾപ്പെടെ സസ്‌പെന്റ് ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്ന് പിബി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top