തിരുവനന്തപുരം: സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
ഇന്നു മുതല്‍ ഒക്ടോബര്‍ 15 വരെയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുക. 31,700 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക.
4,63,000ത്തിലേറെ അംഗങ്ങള്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നാണ് സൂചന. ബ്രാഞ്ച് സമ്മേളനങ്ങളുടെ ഉദ്ഘാടനത്തില്‍ പാര്‍ട്ടി അനുഭാവി കുടുംബങ്ങളെയും പങ്കെടുപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 15 മുതല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കും. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഏരിയാ സമ്മേളനങ്ങള്‍ നടക്കുക. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 26ന് തുടങ്ങി ജനുവരി 21 ന് അവസാനിക്കും.
തൃശൂര്‍, വയനാട് ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 26, 27, 28 തീയതികളിലും, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 29, 30, 31 തീയതികളിലും, കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ ജനുവരി, 2, 3, 4 തീയതികളിലും നടക്കും.
കൊല്ലം, മലപ്പുറം ജില്ലാ സമ്മേളനങ്ങള്‍ ജനുവരി 5,6,7 തീയതികളിലും, ഇടുക്കി, പാലക്കാട് ജില്ലാ സമ്മേളനങ്ങള്‍ ജനുവരി 8, 9, 10 തീയതികളിലും, തിരുവനന്തപുരം, ആലപ്പുഴ ജില്ലാ സമ്മേളനങ്ങള്‍ ജനുവരി 13, 14, 15 തീയതികളിലും, എറണാകുളം ജില്ലാ സമ്മേളനം ജനുവരി 16, 17, 18 തീയതികളിലും സംഘടിപ്പിക്കും.
പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ സമ്മേളനത്തോടെയാണ് ജില്ലാ സമ്മേളനങ്ങള്‍ക്ക് കൊടിയിറങ്ങുക. ജനുവരി 19, 20, 21 തീയതികളിലാണ് കണ്ണൂര്‍ ജില്ലാ സമ്മേളനം. തുടര്‍ന്ന് ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ സംസ്ഥാന സമ്മേളനം നടക്കും.