സിപിഐ ആവിശ്യപ്പെട്ടാൽ മത്സരിക്കും : സി ദിവാകരൻ

തിരുവനന്തപുരം: സിപിഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന് സൂചിപ്പിച്ച് സി ദിവാകരൻ. നെടുമങ്ങാട് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപറഞ്ഞാണ് രാഷ്ട്രീയത്തിൽ പരിചയസമ്പത്തിന്‍റെ പ്രാധാന്യം സി ദിവാകരൻ ഓർമ്മിപ്പിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇല്ലെന്ന് കെ രാജു പ്രഖ്യാപിച്ചെങ്കിൽ അത്തരം ഒരു പരസ്യനിലപാട് സി ദിവാകരനില്ല.

മൂന്ന് വട്ടം നിയമസഭയിലെത്തിയ സി ദിവാകരന് സിപിഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്നതാണ് നിലപാട്. യുവപ്രാധിനിധ്യം ചർച്ചയാകുമ്പോൾ പുതുമുഖങ്ങളെ അദ്ദേഹവും സ്വാഗതം ചെയ്യുന്നു. എന്നാൽ, യുവത്വം മാത്രമല്ല പരിചയസമ്പത്ത് കൂടി ആവശ്യമാണെന്ന് സി ദിവാകരന്റെ പക്ഷം. ഒരു സ്വകാര്യ ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

Top