തിരുവനന്തപുരത്തുകാരനായതിനാല്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു: സി ദിവാകരന്‍

divakaran

തിരുവനന്തപുരം: താന്‍ തിരുവനന്തപുരത്തുകാരനായതിനാല്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍.

തിരുവനന്തപുരത്ത് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സിപിഎം-സിപിഐ ഒത്തൊരുമ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും പോളിങ് ശതമാനത്തിലെ വര്‍ധനവ് ഗുണം ചെയ്യുമെന്നും വോട്ടിംഗ് ശതമാനം വര്‍ധിച്ചാല്‍ ഇടതുപക്ഷം ജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും ദിവാകരന്‍ വ്യക്തമാക്കി.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ വോട്ട് മറഞ്ഞു. ഇത് മറ്റ് രണ്ടു മുന്നണികള്‍ക്കും ലഭിക്കും. തീരദേശ വോട്ടുകള്‍ ഇടതു മുന്നണിക്ക് അനുകൂലമാകും കോണ്‍ഗ്രസിന്റെ പല ബൂത്തുകളും നിര്‍ജീവമായിരുന്നു, ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top