സിപിഐ അനുകൂല സംഘടനയുടെ സമരത്തെ നേരിടാന്‍ ഡയസനോണ്‍ ബാധകമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: റവന്യൂവകുപ്പിലെ സിപിഐ അനുകൂല സംഘടന നടത്തുന്ന സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ നീക്കം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സസമരം നടത്തുന്നത്. സമരം ചെയ്യുന്നവര്‍ക്ക് ഡയസനോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കേരള റവന്യൂ ഡിപാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്ന ജീവനക്കാര്‍ നാളെ ഓഫീസിനു മുന്നില്‍ പ്രകടനം നടത്തുമെന്ന് സ്റ്റാഫ് അസോസിയേഷന്‍ അറിയിച്ചു.

വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുക, വില്ലേജ് ഓഫീസര്‍ പദവിയുയര്‍ത്തി സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, റവന്യു വകുപ്പിനോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരാനുകൂലികള്‍ മുന്നോട്ട് വയ്ക്കുന്നു. കേരള റവന്യൂ ഡിപാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്ന ജീവനക്കാര്‍ നാളെ ഓഫീസിനു മുന്നില്‍ പ്രകടനം നടത്തുമെന്ന് സ്റ്റാഫ് അസോസിയേഷന്‍ അറിയിച്ചു.

Top