പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.പ്രമേഹ രോഗവും അണുബാധയും മൂലം അദ്ദേഹത്തിന്റെ വലതു കാല്‍പാദം മുറിച്ചു മാറ്റേണ്ടിവന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നേതാവ്, പക്ഷേ തളര്‍ന്നിട്ടില്ല. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കാനം. ഒരു പ്രമുഖ മാധ്യമമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

ഇടതു കാലിന് നേരത്തെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട്. കാര്യമായ പ്രശ്‌നം ഒന്നും ഇല്ലാത്ത വലതു കാലിന്റെ അടിഭാഗത്തു മുറിവുണ്ടായി. പ്രമേഹം മൂലം അതു കരിഞ്ഞുമില്ല. രണ്ടു മാസമായിട്ടും കരിയാതെ തുടര്‍ന്നതോടെയാണ് ആശുപത്രിയില്‍ എത്തിയത്. അപ്പോഴേക്കും പഴുപ്പു മുകളിലേക്കു കയറി. രണ്ടു വിരലുകള്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓപ്പറേഷന്‍ സമയത്തു മൂന്നു വിരലുകള്‍ മുറിച്ചു. എന്നിട്ടും അണുബാധയ്ക്കു കുറവുണ്ടായില്ല. കഴിഞ്ഞ ചൊവ്വാഴ്ച പാദം തന്നെ മുറിച്ചു മാറ്റി.

ഇതു കാര്യമാക്കിയിരുന്നില്ല. വളരെ പെട്ടെന്നാണു സ്ഥിതി മോശമായത്. പ്രമേഹം മാത്രമല്ല ഇതിന് കാരണം. നേരത്തെ എടുത്തിരുന്ന ഇന്‍സുലിന്റെ പകുതിയുടെ പകുതി പോലും ഇപ്പോള്‍ വേണ്ടി വരുന്നില്ല. മൂന്നൂ മാസം മുന്‍പു മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു ചികിത്സ തേടിയിരുന്നു. അതും ഇപ്പോള്‍ പ്രയാസം ഉണ്ടാക്കുന്നില്ല. അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളില്‍ അതു ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കി. 30ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം അതു പരിഗണിക്കും. അടുത്ത മാസം ദേശീയ നിര്‍വാഹകസമിതി യോഗവും ഉണ്ട്.അതൊക്കെ ഓരോ പ്രചാരണം ആണ്. അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാര്‍ട്ടി ആലോചിക്കും. അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും ഉണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഇക്കാലയളവില്‍ കേരളത്തില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടിവരും. ദേശീയ നിര്‍വാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ സേവനവും ലഭിക്കും. കൂട്ടായി ഞങ്ങള്‍ക്കു മുന്നോട്ടുപോകാന്‍ കഴിയും. എം.എന്‍.സ്മാരക നവീകരണം നടക്കുകയാണ്. എത്രയും വേഗം അതു തീര്‍ക്കണം.
കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Top