സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദ അവലോകനത്തിനായി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി ചേരും.

ഇന്നത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സമ്മേളനങ്ങള്‍ സംബന്ധിച്ച ഷെഡ്യൂള്‍ ചര്‍ച്ച ചെയ്യും. സിപിഐക്ക് കീഴിലെ വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രകടനം പരിശോധിക്കുന്നതിനൊപ്പം പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും തീരുമാനമെടുക്കും.

ജനയുഗത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സിപിഐ നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതില്‍ ശിവരാമന്‍ നല്‍കിയ മറുപടി ചര്‍ച്ച ചെയ്യും. പരസ്യ വിമര്‍ശനത്തില്‍ ശിവരാമനെതിരെ നടപടിയുണ്ടാകുമോ എന്നതും നിര്‍ണായകമാണ്. ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു സിപിഐ നേതാവ് കെ കെ ശിവരാമന്റെ ആരോപണം.

Top