സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം ഇന്ന്

തിരുവനന്തപുരം: സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം ഇന്ന് ചേരും. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി നേതൃത്വത്തെ അരുട്ടില്‍ നിര്‍ത്തിയതായും ആക്ഷേപമുണ്ട്.

ഉടന്‍ തന്നെ നിയമസഭ സമ്മേളിക്കാനിരിക്കെ ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്തിനാണെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചിരുന്നു. ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച നടത്തി ഭേദഗതി ആവശ്യമെങ്കില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നാണ് കാനം അഭിപ്രായപ്പെട്ടത്. രവീന്ദ്രന്‍ പട്ടയം, കെ റെയില്‍ ഡിപിആര്‍ വിവാദം അടക്കമുള്ള വിഷയങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും.

അതേസമയം ലോകായുക്ത വിവാദ നിയമഭേദഗതിയില്‍ സര്‍ക്കാര്‍ വിശദീകരണത്തിന്‍ മേല്‍ ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് ഇന്നറിയാനായേക്കും. നിയമഭേഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വച്ചാല്‍ സര്‍ക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും.

Top