സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പുതിയ സംസ്ഥാന നേതൃത്വത്തെ തീരുമാനിക്കാനുള്ള സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കം. സംസ്ഥാന നിർവാഹകസമിതിയേയും രണ്ട് അസിസ്റ്റൻറ് സെക്രട്ടറിമാരെയും യോഗം തീരുമാനിക്കും.

ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ, മുല്ലക്കര രത്നാകരൻ എന്നിവർ അസിസ്റ്റന്റ് സെക്രട്ടറിമാർ ആകാനാണ് സാധ്യത. മന്ത്രി ജി.ആർ.അനിലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും സംസ്ഥാന നിർവാഹക സമിതിയിൽ ഇടം പിടിച്ചേക്കും. എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാനുള്ള പാർട്ടി പ്രതിനിധി സംഘത്തിൽ കാനത്തിനും പ്രകാശ് ബാബുവിനൊപ്പം മന്ത്രി കെ രാജനെയും ഉൾപ്പെടുത്തിയേക്കും.

Top