തീരദേശ പരിപാലന നിയമം പാലിക്കപ്പെടണമെന്ന നിലപാടാണ് സി.പി.ഐക്കുള്ളതെന്ന്

കൊച്ചി : തീരദേശ പരിപാലന നിയമം പാലിക്കപ്പെടണമെന്ന നിലപാടാണ് സി.പി.ഐക്കുള്ളതെന്ന് പാര്‍ട്ടി എറണാകുളം ജില്ല സെക്രട്ടറി പി.രാജു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സങ്കീര്‍ണമാണെന്നും ഫ്‌ളാറ്റിലെ ഉടമകള്‍ വഞ്ചിക്കപ്പെട്ടവരാണെന്നും രാജു പറഞ്ഞു.

ഫ്‌ലാറ്റുടമകള്‍ നിരുപാധികം ഫ്‌ലാറ്റുകള്‍ വിട്ടൊഴിയണമെന്ന നിലപാട് സിപിഐക്കില്ല. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പി.രാജു ആവശ്യപ്പെട്ടു.

അ​തേ​സ​മ​യം, മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്കു വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര​ട​ക്കം ഫ്ളാ​റ്റി​ലെ​ത്തി ഉ​ട​മ​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി​വി​ധി നി​ര്‍​വീ​ര്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, കേ​ര​ള ഗ​വ​ര്‍​ണ​ര്‍, സ്പീ​ക്ക​ര്‍ എ​ന്നി​വ​ര്‍​ക്ക​ട​ക്കം ന​ല്‍​കി​യ സ​ങ്ക​ട​ഹ​ര്‍​ജി​യി​ന്‍​മേ​ലു​ള്ള തീ​രു​മാ​നം ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്നു കേ​ര​ള ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Top