മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം ; പി രാജുവിനോട് വിശദീകരണം തേടി സിപിഐ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം നടത്തിയ സിപിഐ എര്‍ണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനോട് സിപിഐ വിശദീകരണം തേടി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് രാജുവിനോട് വിശദീകരണം തേടിയത്.

ഇടയ്ക്കിടയ്ക്ക് പേടിച്ച് പനിവരുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു രാജുവിന്റെ വിമര്‍ശനം.

മന്ദബുദ്ധികള്‍ ചിലരും ഉപദേശകരായി കൂടിയിട്ടുണ്ട്, അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും പി രാജു പരിഹസിച്ചിരുന്നു.

Top