ക്ഷേമപെൻഷൻ നൽകിയില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് സിപിഐ; ഉടൻ നൽകുമെന്ന് മുഖ്യമന്ത്രി

 ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണി യോ​ഗത്തിൽ വിമർശനം ഉന്നയിച്ച് സിപിഐ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിന് ചേർന്ന യോ​ഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. പെൻഷൻ എത്രയും വേ​ഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഏഴ് മാസത്തെ പെൻഷൻ കുടിശികയാണ് നൽകാനുള്ളത്. ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. വന്യജീവി ആക്രമണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ തിരിച്ചടിയാകുമെന്ന് എൻസിപിയും ചൂണ്ടിക്കാട്ടി.

Top