ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വീണ്ടും എതിപ്പുമായി സി.പി.ഐ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വീണ്ടും എതിപ്പുമായി സി.പി.ഐ. ഓര്‍ഡിനന്‍സ് എന്തിനാണ് തിരക്കിട്ട് ഇറക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമം ഭേദഗതി ചെയ്യുകയല്ല, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് വേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിന്റെ ഇടപെടില്‍ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറയ്ക്കരുതെന്ന് പാര്‍ട്ടി അസിറ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഓര്‍ഡിനന്‍സിന് മുമ്പ് വേണ്ടത്ര കൂടാലോചന നടത്തിയില്ല. കോടിയേരിയുടെ ന്യായീകരണം യുക്തിസഹജമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമം കൊണ്ട് വരുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ച ചെയ്തിരുന്നു, ഭേദഗതി കൊണ്ട് വരുമ്പോഴും വേണം. വിഷയത്തില്‍ ഇനിയും രാഷ്ട്രീയ ചര്‍ച്ചയുണ്ടാകും പ്രകാശ് ബാബു പറഞ്ഞു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷവും നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ദേശാഭിമാനിയില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

ലോകായുക്തയിലെ നിലവിലെ വ്യവസ്ഥ കേന്ദ്രഭരണ കക്ഷിയുടെ ഇടങ്കോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നതാണെന്നും നിയമഭേദഗതി മുഖ്യമന്ത്രിയേയോ മന്ത്രിമാരേയോ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിന് ഇടയാക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ വിശദീകരിച്ചിരുന്നു.

Top