മരട് ഫ്ലാറ്റുകള്‍ പൊളിക്കണം; സിപിഐയുടെ നേതൃത്വത്തിൽ ഇന്ന് സായാഹ്ന ധര്‍ണ്ണ

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തില്‍ സമരം . വൈകീട്ട് അഞ്ച് മണിക്ക് മരടില്‍ ചേരുന്ന സായാഹ്ന ധര്‍ണ്ണ സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും.

ഫ്‌ലാറ്റ് താമസക്കാരെ വഞ്ചിച്ചത് നിര്‍മ്മാതാക്കളാണെന്നും നഷ്ടപരിഹാരം അവരില്‍ നിന്ന് ഈടാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലും മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ബഹുജന കണ്‍വെന്‍ഷന്‍ നടക്കും. അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്ത്വത്തിലുള്ള ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു.

Top