പ്രകാശ് ജാവദേക്കറിനെ കരിങ്കൊടി കാണിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

Prakash Javadekar

കാസര്‍ഗോഡ്‌: കേന്ദ്രസര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ കരിങ്കൊടി കാണിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം.

ഡല്‍ഹി എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയ്യേറ്റം ചെയ്തതിനെതിരെയാണ്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചത്‌.

വിദ്യാര്‍ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ച ശേഷം മന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു പ്രതിഷേധം. പിന്‍നിരയില്‍ നിന്ന് വേദിക്ക് സമീപത്തേക്ക് എത്താന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

കേന്ദ്ര സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള ആറോളം പ്രവര്‍ത്തകരാണ് പ്രതിഷേധം ഉയര്‍ത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Top