കൊവിഡ് വ്യാപനം; സിപിഐ പൊതുപരിപാടികള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ജനുവരി 31 വരെയുള്ള പാര്‍ട്ടിയുടെ എല്ലാ പൊതു പരിപാടികളും മാറ്റിവച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ തിങ്കളാഴ്ച്ച നടത്താനിരുന്ന മണ്ഡലതല ധര്‍ണയും ഒഴിവാക്കി. കൊവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ പാര്‍ട്ടിയുടെ സംഘടന പരിപാടികള്‍ നടത്താവൂ എന്നും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും കാനം രാജേന്ദ്രന്‍ പാര്‍ട്ടി ഘടകങ്ങളോട് അഭ്യര്‍ഥിച്ചു.

Top