പാര്‍ട്ടിയറിയാതെ ആശുപത്രി വാങ്ങി ; ജയലാല്‍ എംഎല്‍എയ്‌ക്കെതിരെ സിപിഐയില്‍ നടപടി

തിരുവനന്തപുരം : പാര്‍ട്ടി അറിയാതെ ആശുപത്രി വാങ്ങാന്‍ കരാറെഴുതിയ ജി.എസ്.ജയലാല്‍ എംഎല്‍എയ്‌ക്കെതിരെ സിപിഐയില്‍ നടപടി. അദ്ദേഹത്തെ പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം തീരുമാനിച്ചു. സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനം നടപ്പാക്കുക.

ചാത്തന്നൂര്‍ എംഎല്‍ എ കൂടിയായ ജയലാല്‍ പ്രസിഡന്റായി രൂപവത്കരിച്ച സാന്ത്വനം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ കൊല്ലം നഗരത്തില്‍ 75 സെന്റില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി 5.25 കോടി രൂപ മുടക്കി വാങ്ങിയതാണ് വിവാദത്തിനിടയാക്കിയത്.

എംഎല്‍എയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി നിര്‍വാഹക സമിതി യോഗം വിലയിരുത്തി. ഇത്രയും വലിയ ഇടപാട് നടക്കുന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല. സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും വിലയിരുത്തലുണ്ടായി.

Top