വനംവകുപ്പിന് പകരം വകുപ്പ് ആവശ്യപ്പെടില്ല; സിപിഐ

തിരുവനന്തപുരം: വനം വകുപ്പിന് പകരം വകുപ്പ് ആവശ്യപ്പെടില്ലെന്ന് സിപിഐ സിപിഐഎമ്മിനെ അറിയിച്ചു. വനം വകുപ്പ് എല്‍ഡിഎഫ് എന്‍സിപിക്കാണ് നല്‍കിയത്. അതേസമയം സുപ്രധാനമായ വൈദ്യുതി വകുപ്പ് സിപിഐഎം ജെഡിഎസിന് നേരത്തെ വിട്ടുനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പിടിവാശി വേണ്ടെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.

ടൂറിസം, നിയമം, പരിസ്ഥിതി എന്നീ വകുപ്പുകള്‍ നേരത്തെ സിപിഐയുടെ കൈയിലായിരുന്നു. എന്നാല്‍ ഈ വകുപ്പുകള്‍ തിരിച്ചെടുത്ത് 2006ല്‍ സിപിഐയ്ക്ക് വനം വകുപ്പ് നല്‍കി. എന്നാല്‍ വനം വകുപ്പ് തിരിച്ചെടുത്തപ്പോള്‍ നേരത്തെ കൈവശം വച്ചിരുന്ന വകുപ്പുകള്‍ തിരികെ ലഭിക്കണമെന്നായിരുന്നു സിപിഐയുടെ ആദ്യത്തെ ആവശ്യം. ഈ ആവശ്യത്തില്‍ നിന്നാണ് സിപിഐ ഇപ്പോള്‍ പിന്മാറിയത്.

 

Top