സിപിഐ ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും

CPI

ന്യൂഡല്‍ഹി : ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ഇന്ന് ചേരും.

കെ.ഇ. ഇസ്മയിലിനെതിരായ അച്ചടക്ക നടപടിയും, സംസ്ഥാനത്തെ സിപിഎം-സിപിഐ തര്‍ക്കവും രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും.

പാര്‍ട്ടി നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ച ഇസ്മയിലിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വം ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ പരസ്യ നടപടിയിലേക്ക് തുനിഞ്ഞാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നേടിയ പ്രതിച്ഛായയ്ക്കു മങ്ങലേല്‍ക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് കൂട്ടായ തീരുമാനപ്രകാരമല്ലെന്നു കെ.ഇ. ഇസ്മയില്‍ പ്രതികരണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് യോഗത്തിനുള്ള പാര്‍ട്ടി പ്രതിനിധി സംഘത്തില്‍ നിന്ന് ഇസ്മയിലിനെ സംസ്ഥാന നേതൃത്വം ഒഴിവാക്കിയിരുന്നു.

Top