കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഈ നഷ്ടം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ല. ഇങ്ങനെയൊരു നഷ്ടമുണ്ടാകുമെന്ന് ഒരു വിദൂര ധാരണ പോലുമില്ലായിരുന്നു. വേണ്ടപ്പെട്ടവര്‍ നമ്മളെ വിട്ടുപിരിയുമ്പോള്‍ അത് വല്ലാത്ത ആഘാതമുണ്ടാക്കും. പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാവാണ് പോകുന്നത്. അതുണ്ടാക്കുന്ന ആഘാതം ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. കരുത്തനായ ട്രേഡ് യൂണിയന്‍ നേതാവും നിയമസഭയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഗൗരവത്തോടെ ഉയര്‍ത്തിക്കാട്ടിയ വ്യക്തിയുമാണ് കാനം. കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Top