ഉരുള്‍പൊട്ടലില്‍ മരിച്ച റസാഖ്-സീനത്ത് ദമ്പതികളുടെ മക്കളുടെ പഠനച്ചിലവ് സിപിഐ എം ഏറ്റെടുക്കും

വയനാട് : വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച റസാഖ് – സീനത്ത് ദമ്പതികളുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് സിപിഐ എം ഏറ്റെടുക്കും. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവര്‍ മക്കിമലയില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.

റസാഖ് – സീനത്ത് ദമ്പതികളുടെ മക്കളായ മുഹമ്മദ് റജിമല്‍, മുഹമ്മദ് റജിനാസ്, മുഹമ്മദ് റിഷാല്‍ എന്നിവരുടെ പഠനച്ചെലവാണ് പാര്‍ട്ടി ഏറ്റെടുക്കുക. റജ്മല്‍ പ്ലസ് വണ്ണിനും, റജിനാസ് പത്തിലും, റിഷാല്‍ ആറിലുമാണ് പഠിക്കുന്നത്.

സിപിഐ എം മാനന്തവാടി ഏരിയ സെക്രട്ടറി വര്‍ക്കി, ഏരിയ കമ്മിറ്റി അംഗം കെ എം ഫ്രാന്‍സിസ്, തവിഞ്ഞാല്‍ ലോക്കല്‍ സെക്രട്ടറി ടി കെ പുഷ്പന്‍ എന്നിവരും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

Top