ശ്രീജിത്തിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ് എന്ന് പ്രിയ ഭരതന്‍

Sreejith's death

വരാപ്പുഴ: വാസുദേവന്റെ വീട് ആക്രമിച്ച ദിവസം സി.പി.ഐ.എം നേതാക്കള്‍ തന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നുവെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം പ്രിയ ഭരതന്‍ സമ്മതിച്ചു.

എന്നാല്‍ ഏരിയ കമ്മിറ്റി അംഗം ഡെന്നി, ലോക്കല്‍ സെക്രട്ടറി വേണു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്താണ് തീരുമാനമെടുത്തതെന്ന് അറിയില്ലെന്നും, ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ് ആണെന്നും പ്രിയ ഭരതന്‍ പറഞ്ഞു.

പ്രിയ ഭരതന്റെ വീട്ടില്‍ നടന്ന ഗൂഢാലോചന പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിക്കുന്നത് .

Top