സിപിഐയിലെ വിഭാഗീയത ഇടത് മുന്നണിയുടെ വോട്ട് ചോര്‍ച്ചക്ക് കാരണമായെന്ന് സിപിഐഎം റിപ്പോര്‍ട്ട്

കൊല്ലം: സിപിഐയിലെ വിഭാഗീയത ഇടത് മുന്നണിയുടെ വോട്ട് ചോര്‍ച്ചക്ക് കാരണമായെന്ന് സിപിഐഎം റിപ്പോര്‍ട്ട്. കൊല്ലത്ത് സിപിഐയിലെ വിഭാഗിയത ഇടതുമുന്നണിയുടെ വോട്ട് ചോര്‍ച്ചയ്ക്കു പ്രധാന കാരണമായെന്ന് സിപിഐഎം വിലയിരുത്തല്‍.

കൊല്ലം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍. കരുനാഗപ്പള്ളിയില്‍ തോല്‍വിക്കു കാരണമായത് സിപിഐയിലെ പ്രശ്‌നങ്ങളാണെന്ന് പാര്‍ട്ടി പാര്‍ട്ടി വിലയിരുത്തി. ഇവിടെ കോണ്‍ഗ്രസിലെ സിആര്‍ മഹേഷാണ് വിജയിച്ചത്. 2011 ല്‍ സിപിഐയുടെ സി ദിവാകരനും 2016 ല്‍ സിപിഐയുടെ തന്നെ ആര്‍ രാമചന്ദ്രനും മത്സരിച്ച് വിജയിച്ച മണ്ഡലമാണ് കരുനാഗപ്പള്ളി.

കൊല്ലത്ത് എം മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടി ഘടകങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടായത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും സിപിഐഎം വിലയിരുത്തി. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാഞ്ഞതാണ് കുണ്ടറയില്‍ ജെ മേഴ്‌സികുട്ടിയമ്മയുടെ പരാജയത്തിന് കാരണമായത്. ചടയമംഗലത്തും കൊട്ടാരക്കരയിലും ഭൂരിപക്ഷം കുറഞ്ഞത് ഗൗരവമായി കാണണമെന്നും ചാത്തന്നൂരില്‍ ഇടതു വോട്ടുകളും ബിജെപിയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായെന്നും സിപി ഐഎം വിലയിരുത്തി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.’കൊല്ലത്തെ വോട്ട് ചോര്‍ച്ചക്ക് കാരണം സിപിഐയിലെ വിഭാഗീയത’; സിപിഐഎം റിപ്പോര്‍ട്ട്‌

Top