യുഎപിഎ അറസ്റ്റ്; നിലപാട് വ്യക്തമാക്കാൻ സിപിഐഎമ്മിന്റെ വിശദീകരണ യോഗം ഇന്ന്

കോഴിക്കോട് : യുഎപിഎ അറസ്റ്റ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് ചേരും.

മാവോയിസ്റ്റുകളോടുള്ള സമീപനവും, യുഎപിഎ നിയമത്തിലെ സിപിഐഎം നിലപാടും വിശദീകരിക്കാനാണ് പന്തീരാങ്കാവില്‍ പൊതുയോഗം സംഘടിപ്പിക്കുന്നത്. അലന്റെയും താഹയുടെയും ബ്രാഞ്ചുകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് വൈകീട്ട് ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നത്.

സംസ്ഥാന കമ്മിറ്റി അംഗം എംബി രാജേഷ് റാലി ഉദ്ഘാടനം ചെയ്യും. വലതുപക്ഷ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണ് മാവോയിസ്റ്റ് വിഷയത്തിലെ വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് സിപിഐഎം ആരോപണം.

അറസ്റ്റിലായ അലനും, താഹയ്ക്കും മാവോയിസ്റ്റ് ബന്ധം നേരത്തെ സിപിഐഎം ജനറല്‍ ബോഡി യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top