സിപിഐഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ചേരും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യ പോളിറ്റ്ബ്യൂറോ യോഗമാണ് ഇന്ന് നടക്കുന്നത്.

കേരളം, ബംഗാള്‍, ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.കേരളത്തില്‍ ഇന്നലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ബംഗാളിലും സംയുക്ത മോര്‍ച്ചയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ക്ക് പുറമെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍, കര്‍ഷക സമരം എന്നിവയും പോളിറ്റ്ബ്യൂറോ യോഗത്തിന്റെ പരിഗണനക്ക് വരും.

Top