ജമ്മു കാശ്മീർ ഭൂനിയമത്തിനെതിരെ സിപിഐഎം സുപ്രീം കോടതിയിൽ

supremecourt

ൽഹി : കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ജമ്മു കശ്‌മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യംചെയ്‌ത്‌ സിപിഐ എം സുപ്രീംകോടതിയിൽ. പുറത്തുനിന്നുള്ളവർക്കും ജമ്മു കശ്‌മീരിൽ കൃഷിഭൂമി ഉൾപ്പെടെ വാങ്ങിക്കൂട്ടാൻ സൗകര്യം ഒരുക്കുന്ന വ്യവസ്ഥകളുള്ള നിയമങ്ങളാണ്‌‌ പുറപ്പെടുവിച്ചത്‌.

ജമ്മു കശ്‌മീർ പുനഃസംഘടനാ നിയമം നൽകുന്ന അധികാരം ഉപയോഗിച്ചാണ്‌ പുതിയ ‌ നിയമങ്ങൾ കൊണ്ടുവന്നത്. ജമ്മു കശ്‌മീർ വിഷയത്തിൽ കോടതി മുമ്പാകെയുള്ള ഹർജികളിൽ അന്തിമതീർപ്പ്‌ കൽപ്പിക്കുന്നതുവരെ പുതിയ ഭൂനിയമങ്ങൾ സ്‌റ്റേ ചെയ്യണമെന്നും കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

Top