ദേശീയ പണിമുടക്കിന് ബംഗാളില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമെന്ന് സിപിഐഎം

കൊല്‍ക്കത്ത: സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന് ബംഗാളില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമെന്ന് സിപിഐഎം.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതും അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിക്കുന്നതും ജനങ്ങളുടെ വരുമാന മാര്‍ഗങ്ങളെ ഇല്ലാതാക്കുന്നതുമാണെന്നും ബംഗാള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു.

നിത്യജീവിതത്തെ സാരമായി ഈ നയങ്ങള്‍ ബാധിക്കുന്നതിനാല്‍ പണിമുടക്കിനോട് ജനം മികച്ച രീതിയിലാണ് പ്രതികരിച്ചത്. വിദ്യാഭ്യാസത്തിന് നല്‍കേണ്ടി വരുന്ന ചെലവ് വര്‍ധിച്ചു. ആരോഗ്യചെലവ് വര്‍ധിച്ചു. വര്‍ധിച്ച സാമ്പത്തിക ചെലവ് സാമാന്യ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചെന്നും മുഹമ്മദ് സലീം പറഞ്ഞു.

സ്‌കൂളില്‍ നിന്ന് കുട്ടികള്‍ പുറത്ത് പോകുന്നതും സ്‌കൂളുകളില്‍ പോവാത്ത കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരികയുമാണ്. പ്രക്ഷോഭത്തിലൂടെ തങ്ങളുടെ നിലപാട് ഇടതുപക്ഷ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതിനാലാണ് പൊലീസ് അറസ്റ്റുകളെന്നും മുഹമ്മദ് സലീം പറഞ്ഞു.

Top