പ്രതികാര നടപടിയെന്ന്; എം.എം.ലോറന്‍സിന്റെ മകള്‍ പരാതിയുമായി ഗവര്‍ണറെ കണ്ടു

mm-lorance

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആഷ പരാതിയുമായി ഗവര്‍ണറെ കണ്ടു.

ബിജെപി വേദിയില്‍ മകന്‍ എത്തിയതുമായി ബന്ധപ്പെട്ട് സിഡ്‌കോയില്‍ തനിക്കെതിരെ പ്രതികാര നടപടികളുണ്ടായെന്നാണ് ആഷ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സി.പി.എം നേതാക്കള്‍ മകനെയും തന്നെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ സര്‍ക്കാരിനോട് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കുകയും ചെയ്തു. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ സമരവേദിയില്‍ ആഷയുടെ മകന്‍ മിലന്‍ ഇമ്മാനുവല്‍ ലോറന്‍സ് പങ്കെടുത്തത് വലിയ വിവാദമായി മാറിയിരുന്നു. പിന്നാലെ ഇവരെ സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയിലെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരുന്നു.

Top