നേതാക്കള്‍ക്ക് സംഘടനാ ചുമതല തീരുമാനിക്കുന്നതിന്റെ ഭാഗമായി സി.പി.എം, സി.പി.ഐ നേതൃയോഗം ചേരും

cpm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കള്‍ക്ക് സംഘടനാ ചുമതല തീരുമാനിക്കുന്നതിന്റെ ഭാഗമായി സി.പി.എം, സി.പി.ഐ നേതൃയോഗം ചേരും. സി.പി.എം സെക്രട്ടേറിയറ്റ് ജൂണ്‍ ഒന്നിന് ചേരും.

രണ്ടിനും മൂന്നിനും ചേരുന്ന സംസ്ഥാന സമിതി യോഗങ്ങള്‍ ഇതിന് അംഗീകാരം നല്‍കും. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി ജൂണ്‍ അഞ്ചിനാണ്. പുതിയ സി.പി.എം സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതല സംബന്ധിച്ച ഏകദേശ ധാരണ നേതൃതലത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതു സംസ്ഥാന സമിതി അംഗീകാരത്തിന് അവതരിപ്പിക്കും. പാര്‍ട്ടി സന്റെര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് പി. രാജീവിനെയും കെ.എന്‍. ബാലഗോപാലിനെയും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്.

Top