തിരുവനന്തപുരം: സി.പി.ഐ നേതാക്കള്‍ക്കും എംഎല്‍എ എല്‍ദോ എബ്രഹാമിനും മാര്‍ച്ചിനിടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജില്ലാ കളക്ടറോട് കൂടുതല്‍ വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംഭവത്തില്‍ അന്വേഷണം നടത്തിയ എറണാകുളം കളക്ടര്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കൂടുതല്‍ വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടറോട് തേടിയിരിക്കുന്നത്.