ആദിവാസി ഭവന പദ്ധതിയിൽ തട്ടിപ്പ്; സിപിഐ നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിൽ

പാലക്കാട് : ഭവന നിര്‍മ്മാണത്തിന്റെ മറവില്‍ അട്ടപ്പാടി ഭൂതുവഴി ഊരില്‍ ആദിവാസികളുടെ പണം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നിലമ്പൂരില്‍ വെച്ച് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ കൗണ്‍സിലറുമായ പി എം ബഷീര്‍, കരാറുകാരന്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ഭൂതുവഴി ഊരുലെ എഴ് പേരില്‍ നിന്നായി 13 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

Top