കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് സിപിഐ

cpim

കൊല്ലം : കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് സിപിഐയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു. പുനലൂരില്‍ കേരളാ കോണ്‍ഗ്രസ് (ബി) കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും വൈസ് ചെയര്‍മാന്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ് ബാബു ഇക്കാര്യം വ്യക്തമാക്കിയത്.

Top