ദേഹാസ്വാസ്ഥ്യം;കാനം രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശ്വാസതടസം കൂടിയതിനാല്‍ സിസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

തൃശൂരിലെത്തിയ കാനം രാജേന്ദ്രനെ ഇന്നു രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രി വി.എസ്.സുനില്‍കുമാര്‍, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചു.

Top