എന്‍.ഡി.എയ്ക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍.ഡി.എഫിന് വേണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : എന്‍.ഡി.എയ്ക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍.ഡി.എഫിന് വേണ്ടെന്നും ഇടതു മുന്നണിയില്‍ ഇപ്പോള്‍ ആരേയും എടുക്കുന്നില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനേയും തോല്‍പ്പിച്ചാണ് എല്‍.ഡി.എഫ് അധികാരത്തിലെത്തിയത്. എല്‍.ഡി.എഫ് രാഷ്ട്രീയവും വിശ്വാസവും കൂട്ടിചേര്‍ക്കില്ല. വിശ്വാസികളുടേയും അവിശ്വാസികളുടേയും താല്‍പ്പര്യം സംരക്ഷിക്കുന്ന മതനിരപേക്ഷ മുന്നണിയാണിതെന്നും കാനം വ്യക്തമാക്കി.

എല്‍.ഡി.എഫ് നിലപാടുകളോട് യോജിക്കുന്ന എല്ലാവരുടേയും വോട്ട് വാങ്ങുമെന്നും പാലാ ഉപതെരഞ്ഞെടുപ്പ് ഫലം എല്ലായിടത്തും ആവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top