ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിർക്കുന്നെന്ന് സിപിഐ

kanam rajendran

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിര്‍ക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . ഓര്‍ഡിനന്‍സിന് എന്ത് അടിയന്തര സാഹചര്യം എന്നതാണ് സിപിഐയുടെ ചോദ്യം. അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എല്‍ഡിഎഫിന് മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ല. മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ആശയസമന്വയം ഉണ്ടാകണം. വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യമെന്നും സിപിഎമ്മുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി കാനം രാജേന്ദ്രന്‍ പറഞ്ഞു.

എം ശിവശങ്കര്‍ പുസ്തകം എഴുതിയത് മാര്‍ക്കറ്റിംഗ് തന്ത്രമാണ്. സിപിഐക്ക് സ്വര്‍ണക്കടത്തുമില്ല, അത് രക്ഷിക്കാനുള്ള ശ്രമവും ഇല്ല. ഏത് തരത്തില്‍ പുനരന്വേഷണം വേണമെങ്കിലും നടന്നോട്ടെ. അതില്‍ സിപിഐ അഭിപ്രായം പറയുന്നില്ല എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

Top