സിനിമാ അഭിനയ രംഗത്തെ വേറിട്ട വ്യക്തിത്വമാണ് ക്യാപ്ടന്‍ രാജുവെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: ക്യാപ്ടൻ രാജുവിന്റെ നിര്യാണത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചനം അറിയിച്ചു. സിനിമാ അഭിനയ രംഗത്തെ വേറിട്ട വ്യക്തിത്വമായിരുന്നു ക്യാപ്ടൻ രാജുവെന്നാണ് കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞത്.

നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ക്യാപ്ടൻ രാജുവിന്റെ അകാലത്തിലുള്ള വേർപാടിൽ അനുശോചിക്കുന്നുവെന്ന് വി.എം.സുധീരനും പറഞ്ഞു. മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങളെ തൻമയത്വത്തോടെ അവതരിപ്പിച്ച അനുഗ്രഹീത കലാകാരനാണ് അദ്ദേഹമെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു.

പരുക്കൻ വില്ലൻ വേഷങ്ങളിലൂടെ രംഗത്തെത്തി സ്വഭാവ നടനായി മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും ഇടംനേടിയ വ്യക്തിയാണ് ക്യാപ്ടൻരാജുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും പറഞ്ഞു.

Top