കേരള കോണ്‍ഗ്രസുമായി സിപിഐക്ക് പ്രശ്‌നങ്ങളില്ല; കാനം

കണ്ണൂര്‍: കേരളാ കോണ്‍ഗ്രസിനോടുള്ള സിപിഐയുടെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ കോണ്‍ഗ്രസുമായി സിപിഐക്ക് പ്രശ്‌നങ്ങളൊന്നും ഇല്ല. സീറ്റ് വിഭജനക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും കാനം പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഇടതുമുന്നണിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിച്ചു. പ്രതിപക്ഷം സര്‍ക്കാറിനെതിരെ അപവാദം പ്രചരിപ്പിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ മുന്നണിക്കായി. സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും ശ്രമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top