സിപിഐ കേന്ദ്ര കമ്മിറ്റിയിൽ ചുമതലകൾ നിശ്ചയിച്ചു

ദില്ലി: സിപിഐയുടെ കേന്ദ്ര കമ്മിറ്റിയിലെ നിര്‍വാഹക സമിതി അംഗങ്ങളുടെ ചുമതലകള്‍ തീരുമാനിച്ചു. കേരളത്തിന്റെ ചുമതല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെയാണ് നൽകിയത്. ബിനോയ് വിശ്വത്തിന് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെയും കർണാടകയുടെയും സാംസ്കാരികരംഗത്തിന്‍റെയും ചുമതല കിട്ടി. പാര്‍ട്ടി പരിപാടികളുടെ ചുമതല പ്രകാശ് ബാബുവിനാണ് നൽകിയത്. പി.സന്തോഷ് കുമാറിന് യുവജനരഗംഗത്തിന്‍റെയും അന്താരാഷട്ര വിഷയങ്ങളുടെയും ചുമതലയും ലഭിച്ചു.

Top