സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി; ഉദ്ഘാനത്തിന് കാനം എത്തും

cpim

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ഞായറാഴ്ച വൈകുന്നേരം കാട്ടാക്കടയില്‍ ചേരുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സമ്മേളനത്തില്‍ പ്രതീകാത്മകമായി 23 പതാകകള്‍ ഉയര്‍ത്തും. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കുമെന്നാണ് സൂചന.

പന്ന്യന്‍ രവീന്ദ്രന്‍ മാറി കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ നേത്യത്വം ഏറ്റെടുത്ത ശേഷമുള്ള തലസ്ഥാന ജില്ലയുടെ ആദ്യസമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്. കാനവും ഇസ്മയിലും തമ്മിലുള്ള ചേരിപോരില്‍ നേരത്തെ ഇസ്മയില്‍ പക്ഷത്തോടൊപ്പം നിന്ന ജില്ലയായിരുന്നു തലസ്ഥാനം.

Top