ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം; അറസ്റ്റിലായ സിപിഐ നേതാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

highcourt

കൊച്ചി: കൊച്ചിയില്‍ ഡിഐജി മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ സിപിഐ നേതാവിന് ഹൈക്കോടതി ഉപാധികളോട് ജാമ്യം അനുവദിച്ചു. സിപിഐ വാഴക്കുളം ലോക്കല്‍ കമ്മിറ്റി അംഗം അന്‍സാര്‍ അലിയ്ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജൂലൈ 23നാണ് മാര്‍ച്ച് നടന്നത്. കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജിയെ മര്‍ദ്ദിച്ചെന്ന കേസില്‍ ആഗസ്റ്റ് 20നായിരുന്നു അന്‍സാര്‍ അലിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി വേണമെന്ന ആവശ്യമുന്നയിച്ച് സിപിഐ, ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് വലിയ വിവാദമായിരുന്നു. എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഐ നേതാക്കള്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top