കനയ്യകുമാർ ജെഡിയുവിൽ ചേരുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ

kanayya-kumar

ഡൽഹി: സിപിഐ നേതാവ് കനയ്യകുമാർ ജെഡിയുവിൽ ചേരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി സിപിഐ ദേശീയ സെക്രട്ടറിയേറ്റ്. ഇത് അനാവശ്യ പ്രചാരണമാണെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്. ബിഹാർ മന്ത്രി അശോക് ചൗധരിയുമായി സിപിഐ എംഎൽഎ സൂര്യകാന്ത് പാസ്വാനോടൊപ്പം കനയ്യകുമാർ കൂടികാഴ്ച നടത്തിയതായിരുന്നു അഭ്യുഹങ്ങൾക്ക് കാരണം.

എന്നാൽ ചില ജനകീയപ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ഡി. രാജയുടെ വിശദീകരണം. ജെഡിയുവും വാർത്ത തള്ളി രംഗത്തെത്തിയിട്ടുണ്ട്. ബിഹാർ സിപിഐയുടെ മുൻനിര നേതാവായ കനയ്യയ്ക്കും സിപിഐ നേതൃത്വത്തിനും ഇടയിലെ തർക്കം നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്.

Top