മുസ്ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് ഡി. രാജ

ന്യൂഡല്‍ഹി : മുസ്ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടെങ്കില്‍ എല്‍ഡിഎഫ് യോഗത്തില്‍ വയ്ക്കണമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ.

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ എല്‍ഡിഎഫ് യോഗത്തില്‍ തെളിവുനിരത്തി സഖ്യകക്ഷികളെ ബോധ്യപ്പെടുത്തണം. മാവോയിസം വെറും ക്രമസമാധാന പ്രശ്‌നമല്ലെന്നും അതിന് രാഷ്ട്രീയ സാമൂഹ്യ വശങ്ങളുണ്ടെന്നും രാജ വ്യക്തമാക്കി.

Top