രാജ്യത്തെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാനാണ് ആര്‍എസ്എസ്-ബിജെപി ശ്രമം;സിപിഐ

kanam rajendran

തിരുവനന്തപുരം: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ദേശീയ തലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്ന് കാനം കുറ്റപ്പെടുത്തി.

രാജ്യത്തെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സ്വന്തം സംസ്ഥാനത്ത് കയറാന്‍ പോലും വിലക്കുണ്ടായിരുന്ന നേതാവാണ് അമിത് ഷായെന്ന് ഓര്‍ക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും നയങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനുള്ള നീക്കം നടത്തുന്നതെന്നും കാനം വ്യക്തമാക്കി.

Top