cpi -cpm conflict

തിരുവനന്തപുരം: സിപിഎം തെറ്റു തിരുത്തണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി.

വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണുന്നത് ശരിയല്ല. ഇടതുശാക്തീകരണമാണ് സിപിഐയുടെ ലക്ഷ്യമെന്നും സുധാകര്‍റെഡ്ഡി പറഞ്ഞു.

മന്ത്രിമാരുടെയും മറ്റും പ്രസ്താവന ആലോചിച്ച് വേണം. രഹസ്യകത്തുകള്‍ സിപിഐ നയമല്ലെന്നും പരസ്യവിമര്‍ശനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. സര്‍ക്കാര്‍ അറിഞ്ഞുള്ള നടപടിയെങ്കില്‍ തിരുത്തണം അല്ലെങ്കില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top