സിപിഐ കൗൺസിലർക്ക് മർദ്ദനം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: പിറവത്ത് സിപിഐ കൗൺസിലർ മുകേഷ് തങ്കപ്പനെ ഒരു സംഘം ആളുകൾ ചേര്‍ന്ന് മർദ്ദിച്ചു. പിറവം നഗരസഭാ ഓഫീസിന് സമീപത്ത് വച്ച് വാഹനത്തിലെത്തിയ ഒരു സംഘം ആളുകൾ ചേർന്നാണ് മർദ്ദിച്ചത്.

ആക്രമണത്തില്‍ കൗൺസിലറുടെ രണ്ട് കാലുകൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സിപിഐയും സിപിഎമ്മും തമ്മിലുള്ള പ്രാദേശികമായി നിലനിന്ന തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.

Top